തെരഞ്ഞെടുപ്പ്; ആറാംഘട്ടം നാളെ, 889 സ്ഥാനാർത്ഥികൾ മാറ്റുരക്കും

At Malayalam
1 Min Read

ആറാംഘട്ട വോട്ടെടുപ്പ് നാളെ (മെയ് 25 )നടക്കും. ആകെ 58 സീറ്റുകളിലാണ് മത്സരം നടക്കുക. 889 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. പ്രധാനപ്പെട്ട ഇരു മുന്നണികൾക്കും നിർണായകം എന്നു കരുതുന്ന മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉത്തർ പ്രദേശ് സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ കൂടി ശനിയാഴ്ചയാണ് മാറ്റുരയ്ക്കുന്നത്. ബിഹാർ, ഹരിയാന, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും.

ജൂൺ ഒന്നിനാണ് അവസാനഘട്ട പോളിംഗ്. ആകെ 57 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പു നടക്കുക. ബിഹാർ (8), പഞ്ചാബ് (13), ഉത്തർ പ്രദേശ് (13), ബംഗാൾ (9) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളും മണ്ഡലങ്ങളും. 13 സീറ്റുകൾ ഉള്ള പഞ്ചാബിൽ ആണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 144 പേർ ഇവിടെ ജനവിധി കാത്തു നിൽപ്പുണ്ട്. ജൂൺ 4 ന് വോട്ടെണ്ണൽകൂടി പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാന അധ്യായങ്ങൾ പൂർണമാകും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment