അവസരങ്ങൾ

At Malayalam
1 Min Read

എം ടെക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26 ന്

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന പഠനവകുപ്പുകളിൽ മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി, ഇൻഫ്രാസ്റ്റ്ക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്‌മന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, എംബെഡഡ്ഡ് സിസ്റ്റംസ് ടെക്നോളജിസ് എന്നീ എംടെക് കോഴ്സുകളിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

താല്പര്യമുള്ളവർ സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് അസ്സൽ രേഖകൾ സഹിതം തിരുവനന്തപുരം ഗവ. എന്ജിനീയറിങ് കോളേജിലെ എം ബി എ ബ്ലോക്കിൽ പ്രവർത്തിക്കുന്ന സർവകലാശാല ആസ്ഥാനത്ത് എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് 9495 7414 82 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment