ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

At Malayalam
1 Min Read

ആഗസ്റ്റ് 10 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നമ്പർ 02 / 2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നമ്പർ 12 /2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നമ്പർ 12 / 2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

അന്നേ ദിവസം ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നമ്പര 02 /2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല. ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നമ്പർ 02 / 2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും. ഈ തസ്തികയോടൊപ്പം ഒ എം ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ്‌ ലൈൻമാൻ (കാറ്റഗറി നമ്പർ 12 / 2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ മാറ്റമില്ല. കൂടുതൽവിവരങ്ങൾക്ക് : www.kdrb.kerala.gov.in

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment