നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കൊച്ചിയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഇടവേള ബാബു ഹാജരായി. നടിയുടെ പരാതിയിൽ നേരത്തെ ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.