ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ചിത്രം നിർമ്മിക്കുന്നത്.
അനഘ മരുതോര,ബാബുരാജ്,ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലുണ്ട് ക്രിസ്തുമസ്സിന് ചിത്രം പ്രദർശനത്തിനെത്തും




