യു പി അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം, ടി ടി സി, ഡി എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 സെപ്റ്റംബർ 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.