സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് നേരിടുന്നതെന്നും അതിൽ അതീവ ദുഃഖമുണ്ടെന്നും തെന്നിന്ത്യൻ മെഗാ താരം ചിരഞ്ജീവി. ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപയാണ് നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് ചിരഞ്ജീവി തുക കൈമാറിയത്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ആത്മാവിന് ശാന്തി നേരുന്നതായും ചിരഞ്ജീവി പറഞ്ഞു. ദുരന്തത്തിൻ്റെ ബാക്കി പത്രമായി ജീവിയ്ക്കുന്നവർക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നതായും ചിരഞ്ജീവി പറഞ്ഞു.
