ഇൻഫോപാർക്കിലെ എം സൈൻ എന്ന ഐ റ്റി കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ശ്രീരാഗ് എന്ന ജീവനക്കാരനാണ് ഇൻഫോപാർക്കിലെ കെട്ടിടത്തിൻ്റെ പതിനൊന്നാമത്തെ നിലയിൽ നിന്നു വീണുമരിച്ചത്.
പത്തിലേറെ വർഷമായി കാക്കനാട് ഇൻഫോ പാർക്കിലെ ഈ കമ്പനിയിലെ ജീവനക്കാരനാണ് 38 കാരനായ ശ്രീരാഗ്. പതിനൊന്നാം നിലയിലുള്ള കോഫി ഷോപ്പിൽ നിന്നാണ് ശ്രീരാഗ് താഴെ വീണതെന്നറിയുന്നു