കേരളത്തിലെ കോടീശ്വരന്മാരായ സ്ഥാനാർത്ഥികൾ

At Malayalam
2 Min Read

കേരളത്തിൽ നിന്ന് പാർലമെൻ്റിലേക്കു മത്സരിക്കുന്ന കോടീശ്വരൻമാരായ സ്ഥാനാർത്ഥികൾ ആരൊക്കെയാണന്ന് കൗതുകത്തിനെങ്കിലും ഒന്ന് അറിഞ്ഞേക്കാം . സ്ഥാനമനുസരിച്ച് ക്രമത്തിൽ ചുവടെ:

1) തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ ( സ്വത്തുവകകൾ -56.06 കോടി , 19 ബാങ്ക് അക്കൗണ്ടുകൾ പിന്നെ ഓഹരി ബോണ്ടുകളിലും കൂടി 49 .31 കോടിയുടെ നിക്ഷേപം. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണം , 22.68 ലക്ഷത്തിൻ്റെ രണ്ടു കാറുകൾ , 6.75 കോടിയുടെ ഭൂമി , കൈയിൽ 36,000 രൂപയുമുണ്ട് . കട ബാധ്യതകൾ ഒന്നും തന്നെയില്ല )

2) തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ (23.65 കോടിയുടെ സ്വത്തുക്കൾ , 14.4 കോടിയുടെ സ്ഥാവര സ്വത്തുകൾ , 9 . 25 കോടിയുടെ സ്വർണം , വാഹനങ്ങൾ എന്നിവയുമുണ്ട് )

3) തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി ( 12.66 കോടിയുടെ സ്വത്തുക്കൾ. 8.59 കോടി സ്ഥാവരം , 4.07 കോടി ജംഗമം )

- Advertisement -

4 ) ആറ്റിങ്ങൽ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ( 10.38 കോടിയുടെ ആസ്തി )

5 ) കോട്ടയം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ( 7.5 കോടിയുടെ ആസ്ഥി )

6 ) കണ്ണൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ . സുധാകരൻ ( 6.99 കോടിയുടെ ആസ്ഥി , 2019 ൽ 3.16 കോടിയായിരുന്നു )

7) തൃശൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ . മുരളീധരൻ ( ആസ്തി 5 . 26 കോടി )

8) പൊന്നാനി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അബ്ദു സമദ് സമദാനി ( 2.07 കോടി )

- Advertisement -

9) വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ (1.56 കോടി)

10) കണ്ണൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ( 1.44 കോടി )

11 ) മാവേലിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ( 1.05 കോടി )

- Advertisement -

12 ) എറണാകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ( 1.03 കോടി )

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment