ഇറാനിൽ തകർന്ന വിമാനം : ഒരു പൈലറ്റിനെ കണ്ടെത്തി, രണ്ടാമനായി തെരച്ചിൽ

At Malayalam
1 Min Read

ഇറാനിൽ തകർന്ന യുദ്ധവിമാനത്തിൽ നിന്ന് സ്വയം ഇജക്ട് ചെയ്ത പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചിൽ നടക്കുന്നതായാണ് ദി ടൈംസ് ഓഫ് ഇസ്രയേൽ മാധ്യമങ്ങളും സി എൻ എൻ അടക്കം റിപ്പോർട്ടു ചെയ്യുന്നതും. രക്ഷപ്പെടുത്തിയ പൈലറ്റിന് ചികിത്സ ലഭ്യമാക്കിയെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്. എഫ് 15 ഇ ജെറ്റ് വിമാനമാണ് ഇറാനിൽ തകർന്നത്. അമേരിക്കൻ സൈനിക വിമാനത്തെ ഇറാൻ വെടിവച്ച് വീഴ്ത്തിയതായി ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് പ്രതികരിക്കുന്നത്.

എഫ് 35 യുദ്ധ വിമാനമാണ് വെടിവച്ച് വീഴ്ത്തിയതെന്നായിരുന്നു ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. എന്നാൽ വെടിവച്ചിട്ടത് എഫ് 15 വിമാനം ആണെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ വിശദീകരണം. തെക്ക് പടിഞ്ഞാറൻ ഇസ്രയേലിലെ കോഹ്‌ഗിലുയെ ബോയർ അഹ്മദ് പ്രവിശ്യയിലെ തദ്ദേശീയരായ കച്ചവടക്കാർ പൈലറ്റുമാരേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്തതായും വാർത്തകൾ വന്നിരുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡോ, യു എസ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധമുഖത്ത് നിന്നുള്ള വാദമായതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണ്. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഏറ്റവും നിർണായകമായ സംഭവമാണിത്. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പൊലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment