കോച്ചിംഗ് സെൻ്ററിൽ ഒരു വിദ്യാർത്ഥി അധ്യാപകനെ കുത്തി കൊന്നു. അസമിലാണ് സംഭവം. പ്ലസ് വണിന് പഠിയ്ക്കുന്ന വിദ്യാർത്ഥിയാണ് വഴക്കു പറഞ്ഞതിന് അധ്യാപകനെ കുത്തിയത്. രാജേഷ് എന്ന അധ്യാപകൻ വിദ്യാർത്ഥിയുടെ കുത്തേറ്റ് ക്ലാസ് മുറിയിൽ തന്നെ വീഴുകയായിരുന്നു.
കോച്ചിംഗ് സെൻ്ററിലെ മറ്റ് അധ്യാപകർ ഏറെയും ക്ലാസ് കഴിഞ്ഞ് പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരെല്ലാം ചേർന്ന് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിയായതിനാൽ പ്രതിയുടെ പേര് പൊലിസ് പുറത്തു വിട്ടിട്ടില്ല. വിദ്യാർത്ഥി പൊലിസ് കസ്റ്റഡിയിലാണ്.
