അഞ്ചു ദിവസം മഴയുണ്ടെന്ന്

At Malayalam
0 Min Read

വരുന്ന അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിലവിൽ ജാഗ്രതാ നിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് (തിങ്കൾ) നിലവിൽ മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ മാസം 21 ന് മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്. ഈ ദിവസങ്ങളിൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment