കേരള ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഒരു മുൻ ഓസ്ട്രേലിയൻ സൂപ്പർ താരം അപേക്ഷ നൽകി. ഓസ്ട്രേലിയയുടെ സ്റ്റാർ പേസർ ആയിരുന്ന ഷോൺ ടെയ്റ്റ് ആണ് തനിയ്ക്ക് കേരള ടീമിനെ പരിശീലിപ്പിക്കാൻ അവസരം നൽകണമെന്ന് അപേക്ഷ നൽകിയിരിയ്ക്കുന്നത്. ഷോൺ നേരത്തേ പാകിസ്ഥാൻ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
2005 മുതൽ 2016 വരെ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 35 ഏകദിനങ്ങളും 21 20 – 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 45 അപേക്ഷകൾ കേരള ക്രിക്കറ്റ് പരിശീലക സ്ഥാനത്തേയ്ക്ക് ലഭിച്ചു. മുൻ ഇന്ത്യൻ താരം വസിം ജാഫറും കേരളത്തിലെത്താൻ താല്പര്യമറിയിച്ചു കൊണ്ട് അപേക്ഷ നൽകിയവരിലുണ്ട്.
