സർക്കാർ , രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുഖ്യമന്ത്രി വിദേശത്തു പോയത് സംബന്ധിച്ചാണ് ഗവർണറുടെ ഈ പ്രതികരണം . മുഖ്യമന്ത്രി മുമ്പു വിദേശത്തു പോയതും രാജ്ഭവനെ അറിയിച്ചിരുന്നില്ല , ഇപ്പോൾ പോയതും താനറിഞ്ഞില്ല . മാധ്യമങ്ങൾ പറഞ്ഞപ്പോഴാണ് താനറിഞ്ഞത് . അവരോട് നന്ദിയുണ്ടെന്നും ഗവർണർ പറഞ്ഞു.
രാജ് ഭവനെ ഇരുട്ടിൽ നിർത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തെ സംബന്ധിച്ച് രാഷ്ട്രപതിക്ക് കത്തു നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു . അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമാണ് വിദേശത്ത് പോയിരിക്കുന്നത്. നിലവിൽ ഇന്തോനേഷ്യയിലാണ് മുഖ്യമന്ത്രി . സ്വകാര്യ സന്ദർശനത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും . ഈ മാസം അവസാനം തിരിച്ചെത്തുമെന്നാണ് വിവരം
