ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി . ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ രാജീവ് രഞ്ജനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ആഷീഷ് ജോഷിയുമാണ് പൊതു നിരീക്ഷകർ . രാജീവ് സ്വരൂപാണ് തിരുവനന്തപുരം , ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളുടെ പൊലീസ് നിരീക്ഷകൻ. തൈക്കാട് ഗസ്റ്റ് ഹൗസിലെ 305 ആം മുറിയിലാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ പൊതു നിരീക്ഷകൻ രാജീവ് രഞ്ജന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കളക്ടറേറ്റ് എ ബ്ലോക്കിൽ എ -204 നമ്പർ മുറിയിലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ ആഷീഷ് ജോഷിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് . രാവിലെ 10 മണി മുതൽ 11 വരെയാണ് സന്ദർശന സമയം. തൈക്കാട് ഗസ്റ്റ് ഹൗസിലെ 303 ആം നമ്പർ മുറിയിലാണ് പൊലീസ് നിരീക്ഷകൻ രാജീവ് സ്വരൂപിന്റെ ഓഫീസുള്ളത്.
നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും ചുവടെ
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925515 , genobsatl2024@gmail.comതിരുവനന്തപുരം ലോക്സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925514 , genobstvm2024@gmail.comതിരുവനന്തപുരം , ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പൊലീസ് നിരീക്ഷകന്റെ ഓഫീസ് 9188925516, polobstvm2024@gmail.com
