തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങി . ഈ മാസം 30 വരെ സർവീസുകളുണ്ടാവും . മൈസൂരു , ബംഗളുരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ തുടങ്ങിയത് . തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഈ റൂട്ടിൽ കൂടുതൽ വാഹനങ്ങൾ ഓടിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് – എറണാകുളം -0484-2372033 , കണ്ണൂർ -0497- 2707777, കോഴിക്കോട് – 0495-2723796 , മലപ്പുറം- 0483 – 2734950. കൂടാതെ www.onlineksrtcswift.com എന്ന വെബ് സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാം.