ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം

At Malayalam
0 Min Read

ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി . ഒപ്പം അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്കൂൾ ബസിൽ ഫീസിളവ് കൂടി അനുവദിക്കുന്ന കാര്യം സ്കൂൾ അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മലപ്പുറം ജില്ലയിലെ കക്കാട് സർക്കാർ യു പി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നൽകിയ പരാതിയിലാണ് നടപടി.

Share This Article
Leave a comment