സംഗീത പരിപാടിക്കിടെ കസേര എറിഞ്ഞതിന് ഗായകൻ അറസ്റ്റിൽ

At Malayalam
1 Min Read

സംഗീത പ്രേമികൾക്കിടയിൽ അടുത്തിടെ വമ്പൻ ഹിറ്റായി മാറിയ ‘വൺതിംഗ് അറ്റ് എ ടൈം’ എന്ന ആൽബത്തിലൂടെ ഏറെ പ്രശസ്ഥനായ അമേരിക്കൻ ഗായകൻ മോർഗൻ വാല്ലെനെ പൊലിസ് അറസ്റ്റു ചെയ്തു . അമേരിക്കയിലെ നാഷ് വില്ലയിലെ ഒരു ആറു നിലകെട്ടിടത്തിൻ്റെ റൂഫ്ടോപിലുള്ള ബാറിൽ അവതരിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെ ആവേശം മൂത്ത് ഒരു കസേര താഴെ തിരക്കുള്ള റോഡിലേക്ക് വലിച്ചെറിഞ്ഞതിനാണ് കേസും അറസ്റ്റും . സംഭവത്തിൽ ആർക്കും പരിക്കില്ല.

മോശം പെരുമാറ്റത്തിനും പൊതു സമൂഹത്തിൽ വെറുപ്പിൻ്റെ പ്രസംഗം നടത്തിയതിനും ചാനൽ പരിപടികളിൽ നിന്നൊക്കെ മോർഗനെ ഒഴിവാക്കിയിരുന്നു . അതിനിടയിലാണ് വൺതിംഗ് അറ്റ് എ ടൈം ഹിറ്റാകുന്നതും വീണ്ടും പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയതും . എന്നാൽ കസേര ഏറ് സംഭവത്തോടെ സംഗീത പരിപാടികളിൽ നിന്ന് വീണ്ടും മോർഗന് വിട്ടു നിൽക്കേണ്ടിവരുമെന്നാണറിയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment