തൊണ്ടി മുതലുകളെവിടേന്ന് കോടതി , എലിതിന്നു പോയന്ന് പൊലിസ്

At Malayalam
0 Min Read

മയക്കു മരുന്നു കേസിൽ പിടിച്ചെടുത്ത ഭാംഗും കഞ്ചാവും എവിടേന്ന് പൊലിസിനോട് കോടതി . അത് എലിതിന്നു പോയി യേമാനേന്ന് പൊലീസ് . ഈ നിലയ്ക്ക് ഇത് കള്ള കേസു മാത്രമാണെന്ന് ബോധ്യമായതായും തൻ്റെ കക്ഷികളെ വെറുതേ വിടണമെന്നുമായി പ്രതിഭാഗം അഭിഭാഷകൻ.

ജാർഖണ്ഡിലെ ഒരു പൊലിസ് സ്‌റ്റേഷനിൽ 2018 ഡിസംബർ മാസത്തിൽ ഒമ്പതു കിലോ കഞ്ചാവും പത്തുകിലോ ഭാംഗുമായി അച്ഛനേയും മകനേയും പിടി കൂടിയ കേസിൻ്റെ വിചാരണ വേളയിലാണ് കോടതിയുടെ ചോദ്യവും പൊലിസിൻ്റെ വിചിത്രമായ മറുപടിയും. തെളിവുകൾ ഹാജരാക്കാൻ പൊലിസിനു സാധിക്കാത്ത സാഹചര്യത്തിൽ വിധി പറയാനായി കേസ് കോടതി മാറ്റി വച്ചതായി അറിയിച്ചു.

Share This Article
Leave a comment