ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. പരാജയം മാത്രം. സംഘർഷങ്ങൾ അവസാനിപ്പിക്കണം.
ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇന്നലെ പുലർച്ചെയാണ് ഇസ്രയേലിനുള്ളിൽ കടന്ന് ഹമാസ് ആക്രമണം നടത്തിയത്. പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി.
