മുൻ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

At Malayalam
1 Min Read

ചൈനയുടെ മുൻ പ്രധാനമന്ത്രി ലീ കെക്വിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുൻ ചൈനീസ് പ്രധാനമന്ത്രിയും ചൈനയുടെ കാബിനറ്റ് തലവനുമായിരുന്നു അദ്ദേഹം. 2013 മുതൽ ഒരു ദശാബ്ദക്കാലം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിൽ സേവനമനുഷ്ഠിച്ച ശേഷം മാർച്ചിൽ വിരമിച്ചു.

പെക്കിംഗ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ എലൈറ്റ് സാമ്പത്തിക വിദഗ്ധൻ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ മുൻനിര നേതാവായിരുന്നു. എന്നാൽ സമീപ കാലങ്ങൾ ഷി അദ്ദേഹത്തെ അകറ്റിനിർത്തി.

2020-ൽ ചൈനയിലെ 600 ദശലക്ഷത്തിലധികം ആളുകൾ പ്രതിമാസം 140 ഡോളറിന് തുല്യമായ വരുമാനത്തിൽ താഴെയാണ് സമ്പാദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ, പിന്നീട് ചൈനയിൽ ദാരിദ്ര്യത്തെയും വരുമാന അസമത്വത്തെയും കുറിച്ചുള്ള ചർച്ചയ്ക്ക് കാരണമായിരുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment