മൊബയിൽ ഗയിമിന് അടിമയായ 14 കാരൻ അമ്മയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് സംഭവം. സ്വന്തം ഫോണിൽ നെറ്റ് തീർന്നപ്പോൾ അമ്മയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും അമ്മ ഫോൺ നൽകിയില്ല. അതാണ് അമ്മയെ കുത്താൻ കാരണമെന്നാണ് പൊലിസ് പറയുന്നത്.
മൊബയിൽ ഗെയിമിൻ്റെ അടിമയായി മാറിയ 14 കാരൻ പഠിക്കാൻ പോയിരുന്നില്ല. പാതി വഴിയിൽ പഠനം നിർത്തി മുഴുവൻ സമയവും ഗെയിമിൽ മാത്രമായിരുന്നു ശ്രദ്ധ എന്നു പറയുന്നു. സ്വന്തം ഫോണിൽ നെറ്റു തീർന്നപ്പോൾ റീചാർജ് ചെയ്തു കൊടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ അമ്മ റീചാർജ് ചെയ്തു നൽകിയില്ല. തുടർന്ന് ഉറങ്ങി കിടന്ന അമ്മയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലിസ് പറഞ്ഞു.
