ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; അന്വേഷണം സിബിഐക്ക്

At Malayalam
1 Min Read
Highrich MLM Scam: CBI to take Over Investigation

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകളാണുള്ളത്. കേസുമായി ബന്ധപ്പെട്ട പെര്‍ഫോര്‍മ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറി. ഇതിനു മുൻപും മറ്റു പേരുകളിലും ഹൈറിച്ച് ഉടമകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഹൈറിച്ച് തട്ടിപ്പിൽ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.


ഹൈറിച്ച് ഉടമകളായ പ്രതാപന്‍, ശ്രീന എന്നിവർ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഒടിടി പ്ളാറ്റ് ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിൽ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ച് പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Share This Article
Leave a comment