165 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബൊട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ടതാണ് ബസ്.
ബസിൽ ആകെ ഉണ്ടായിരുന്ന 46 പേരിൽ ഒരു 8 വയസുകാരി മാത്രം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഗുരതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈസ്റ്റർ അനുബന്ധിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തിൽ പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.