കള്ളക്കടല്‍ പ്രതിഭാസം കാരണം ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണം രൂക്ഷമായി. തിരുവനന്തപുരം അഞ്ചുതെങ്ങ്, പൂത്തുറ തീരങ്ങളിലും ആലപ്പുഴയിൽ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിലും കൊല്ലം കൊടുങ്ങല്ലൂരിലുമാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മേഖലയിൽ ആദ്യ കടലാക്രണം.
ഇന്ന് രാവിലെ ഏഴ് മണിയോടെ വീണ്ടും കടലാക്രണം ഉണ്ടായി. മുന്നറിയിപ്പിനെ തുടർന്ന് മത്സബന്ധന ഉപകരണങ്ങളും വള്ളവുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്ചിട്ടുണ്ട്.
