കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

At Malayalam
0 Min Read

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനി (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ഉള്‍വനത്തില്‍ തേന്‍ ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിനിയേയും ഭർത്താവ് സുരേഷിനെയും കാട്ടാന ആക്രമിച്ചത്. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share This Article
Leave a comment