ജുമഅ ദിവസം വോട്ടെടുപ്പ്; എതിർപ്പുമായി മുസ്‌ലിം ലീഗ്

At Malayalam
1 Min Read

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് നടത്തുന്ന നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ മുസ്‌ലിം വിശ്വാസികൾക്ക് അസൗകര്യം ഉണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം പറഞ്ഞു.

വെള്ളിയാഴ്ചത്തെ പോളിങ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജൻ്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിനമാണ്. കേരളത്തിലും തമിഴ്നാട്ടിലെ ഈ ദിനം വോട്ടെടുപ്പിനായി തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. വോട്ടെടുപ്പ് ദിനം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുന‍ർവിചന്തനം നടത്തണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

Share This Article
Leave a comment