റേഷൻ കാർഡ് മസ്റ്ററിംഗ് മറക്കല്ലേ

At Malayalam
1 Min Read

എ എ വൈ (മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെ വൈ സി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍.

രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെയാണ് റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് പോകേണ്ടത്.

- Advertisement -

സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. എല്ലാ മഞ്ഞ, പിങ്ക് കാര്‍ഡുടമകളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും മുതിർന്ന പൗരൻമാർക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

മസ്‌റ്ററിംഗ് ചെയ്യുന്ന ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15, 16, 17 തീയതികളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെ ഇടവേളകളില്ലാതെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇതിൻ്റെ ഭാഗമായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടാകില്ല. ഈ പറഞ്ഞ സമയത്തിനുള്ളിൽ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവർക്ക് ഇതിനായി മറ്റൊരു ദിവസം സൗകര്യം ചെയ്തു കൊടുക്കും. സംസ്ഥാനത്തെ ഏതു റേഷന്‍ കടകളിലും മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ് നടത്താമെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിംങ്ങിന് വീണ്ടും സമയം അനുവദിക്കും. ആധാര്‍ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -
Share This Article
Leave a comment