അനാവശ്യ പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് വനിതാ എസ്.ഐയെ വിമർശിച്ചുകൊണ്ട് കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഭവത്തിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് അടിയിൽ അശ്ലീല കമന്‍റിട്ട അഞ്ചുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. അതേസമയം വനിതാ എസ്.ഐയുടെ പരാതിയിൽ പേരുള്ളതുകൊണ്ടാണ് കാർട്ടുണിസ്റ്റിനെതിരെ കേസെടുത്തതെന്നും, അത് ഒഴിവാക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി അറിയിച്ചു.
