പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; പ്രതി പിടിയിൽ

At Malayalam
1 Min Read

പേട്ടയിൽ നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പൊലസ് പിടികൂടിയത്. കേസിലെ പ്രതിയെപ്പറ്റി സൂചന നൽകുന്ന നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിടിയിലായ പ്രതി മലയാളിയാണെന്നാണ് സൂചന.

കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂിയത്. പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകുന്നേരം 6 ന് സിറ്റി പൊലീസ് കമ്മിഷനർ നടത്തുന്ന വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

- Advertisement -

ഓൾ സെയിന്‍റ്സ് കോളെജിനു സമീപത്തു റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. നീണ്ട പത്തൊൻപത് മണിക്കൂറുകൾക്കൊടുവിൽ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment