ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു

At Malayalam
0 Min Read

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയിൽ എത്തിയതാണ്. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ വിപിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലന്‍റെയും യശോധയുടെയും മകനാണ്. ഭാര്യ ആതിരയും മകൾ വാമികയും യുഎഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം പിന്നീട് നാട്ടിൽ.

Share This Article
Leave a comment