തിങ്കൾ വരെ ചുട്ടുപൊള്ളും

At Malayalam
1 Min Read

കേരളത്തിൽ നാളെ (തിങ്കൾ ) വരെ ചൂട് ഉയർന്നു തന്നെ നിൽക്കും . പാലക്കാട് 39 ഡിഗ്രി വരെയും കോഴിക്കോട് , തൃശൂർ , കൊല്ലം ജില്ലകളിൽ 38 ഡിഗ്രി വരെയും ഇടുക്കി , വയനാട് ജില്ലകളൊഴികെ മറ്റു ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂടുണ്ടാകും . അന്തരീക്ഷ ഈർപ്പവും ഉയർന്ന ചൂടും മൂലം ഈ ജില്ലകളിൽ മിക്കയിടത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയുമായിരിക്കും.

മഴ വന്നേക്കും

ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുയു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മിന്നലുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും വകുപ്പു നിർദേശിക്കുന്നു . ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വയനാട് , മലപ്പുറം ജില്ലകളിൽ മഞ്ഞ ജാഗ്രതയും നിർദേശിച്ചിട്ടുണ്ട് . ചൊവ്വാഴ്ച വയനാടും ബുധനാഴ്ച മലപ്പുറത്തുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് . ഇടവിട്ടുള്ള മിന്നലോടു കൂടിയ മഴ ചെയ്യുന്നതോടൊപ്പം 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തിയുള്ള കാറ്റിനും സാധ്യതയുണ്ട്.

കള്ളക്കടലും എങ്ങും പോയിട്ടില്ല

- Advertisement -

കള്ളക്കടൽ പ്രതിഭാസം മൂലം കേരള തീരം , തൂത്തുക്കുടി , തെക്കൻ തമിഴ്നാട് തീരം , കന്യാകുമാരി തീര പ്രദേശങ്ങളിൽ അതി തീവ്ര തിരമാലകളും പിന്നാലെ ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൻ്റെ തീരപ്രദേശങ്ങളിലും തമിഴ്‌നാടിൻ്റെ തെക്കൻ തീരപ്രദേശങ്ങളിലും ഓറഞ്ച് ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്.

നിർദേശങ്ങൾ പാലിക്കാം

  • ബീച്ച് യാത്രകൾ , കടലിൽ ഇറങ്ങി നീന്തൽ , തിരമാലകളിലുള്ള വിനോദം തുടങ്ങിയവ ഒഴിവാക്കാം.
  • കടൽക്ഷോഭമുണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവരുടെ നിർദേശാനുസരണം അത്തരം പ്രദേശങ്ങളിൽ നിന്നു മാറി താമസിക്കാം.

  • ചെറിയ വള്ളങ്ങൾ ഉപയോഗിച്ച് കേരള തീരത്ത് രാത്രി 8 മണിയ്ക്കു ശേഷമുള്ള മത്സ്യബന്ധനം പാടില്ല.
  • വള്ളങ്ങൾ മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായ അകലങ്ങളിൽ കെട്ടിയിട്ടു തന്നെ സൂക്ഷിയ്ക്കണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment