ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും ജീത്തു ജോസഫും ഒരുമിക്കുന്നത്. ഈ വർഷം അവസാനം ചിത്രീരണം ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്തിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസുമായി ജീത്തു ജോസഫ് കൈകോർക്കുന്നതും ആദ്യമാണ്. മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ.
തമിഴിൽ രജനികാന്തിന്റെ വേട്ടയ്യൻ, വിജയ് സേതുപതി, സുരി ചിത്രം വിടുതലൈ 2 ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ അന്യഭാഷാ ചിത്രങ്ങൾ.
