ലോക്സസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രനെ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇത് അഞ്ചാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോകസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം പ്രേമചന്ദ്രൻ വിജയിച്ചിരുന്നു. ഇക്കുറി കൊല്ലത്തിന്റെ സിറ്റിങ് എം.എൽ.എയും സിനിമാതാരവുമായ എം. മുകേഷാകും എൽ.ഡി.എഫ്. സ്ഥാനാർഥി എന്നാണ് സൂചന.2014-ൽ എം.എ. ബേബിയായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി. അന്ന് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം. 4,08,528 വോട്ടായിരുന്നു ആർ.എസ്.പി. നേടിയത്.
കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ സ്ഥാനാർഥി
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
