പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് 11 പേർ

At Malayalam
1 Min Read

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് ലഭിച്ചിരിക്കുന്നത്.

എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സു​ഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോ​ഗസ്ഥർ.

- Advertisement -

അ​ഗ്നിശമന സേന വിഭാ​ഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കാണ് മെഡൽ. അ​ഗ്നിശമന സേന വിഭാ​ഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡൽ ലഭിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment