പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾക്ക് ഉയർന്ന പലിശ

At Malayalam
2 Min Read
post office investment schemes

പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾക്ക് ഉയർന്ന പലിശ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി-മാർച്ച് പാദത്തിൽ ചില ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഉയർന്ന പലിശ നിരക്ക് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 20 ബേസിസ് പോയിൻറും മൂന്ന് വർഷത്തെ ടേം ഡെപ്പോസിറ്റ് സ്കീമിന് 10 ബേസിസ് പോയിൻറുമാണ് സർക്കാർ ഉയർത്തിയത്. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നിലനിർത്തി.

പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിക്കുന്നത്. 2024 ജനുവരി ഒന്നു മുതൽ 2024 മാർച്ച് 31 വരെ 13 ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് പുതിയ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് 4 ശതമാനം പലിശയും,1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 ശതമാനം പലിശയും,2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 7.0 ശതമാനം പലിശയും,3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 7.1 ശതമാനം പലിശയും,5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 7.5 ശതമാനം പലിശയും, 5 വര്‍ഷത്തെ റെക്കറിങ് നിക്ഷേപ പദ്ധതി 6.75 ശതമാനം പലിശയും,സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം 8.2 ശതമാനം പലിശയും,മന്ത്‌ലി ഇന്‍കം അക്കൗണ്ട് 7.4 ശതമാനം പലിശയും,നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് 7.7 ശതമാനം പലിശയും,പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനം പലിശയും
കിസാന്‍ വികാസ് പത്ര 7.5 ശതമാനം പലിശയും,മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 7.5 ശതമാനം പലിശയും,
സുകന്യ സമൃദ്ധി അക്കൗണ്ട് 8.2 ശതമാനം പലിശയും എന്നിങ്ങനെയാണ് പുതിയ പലിശ നിരക്ക് .

നിലവിൽ സീനിയർ സിറ്റീസൺ സേവിങ്സ് സ്കീമും സുകന്യ സമൃദ്ധി സേവിങ്സ് സ്കീമുമാണ് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്ന രണ്ടു ചെറുകിട നിക്ഷേപ പദ്ധതികൾ. രണ്ടു പദ്ധതികൾക്ക് കീഴിലും 8.2 ശതമാനം വീതം പലിശ ലഭ്യമാണ്. ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്ക് ഇപ്പോൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് താരതമ്യേന ഏറ്റവും ഉയ‍ർന്ന പലിശയാണ് പോസ്റ്റോഫീസ് സീനിയ‍ർ സിറ്റീസൺസ് സേവിങ്സ് സ്കീമിനു കീഴിൽ വാഗ്ദാനം ചെയ്യുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment