കോഹ്‌ലിയും ശർമ്മയും ഓപ്പൺ ചെയ്താലോ

At Malayalam
1 Min Read

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ 20 -20 ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് പല കോണുകളിൽ നിന്നുമുണ്ടാകുന്നത്. സീനിയർ താരങ്ങളെ കൂടുതൽ ആശ്രയിക്കരുത് എന്ന് ചിലർ, ഇതാണ് ശരിയായ തീരുമാനമെന്ന് മറ്റു ചിലർ.എന്തായാലും ഈ പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരും ഇടംപിടിച്ചതോടെ രണ്ടാളും ലോകകപ്പിനുണ്ടാകുമെന്നും തീരുമാനമായി.

ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ടീമിൽ കോഹ്‌ലിയുടെ പങ്കിനെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചു. കേപ്ടൗൺ ടെസ്റ്റ് രണ്ടു ദിവസത്തിനുള്ളിൽ അവസാനിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. ഒരു വർഷത്തിനു ശേഷമാണ് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും 20-20 ടീമിലേക്ക് മടങ്ങി വരുന്നത്. 2022 ലെ 20-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് ഇരുവരും അവസാനം കളിച്ചത്.

രോഹിതും കോഹ്‌ലിയും ചേർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. ശുഭ്‌മാൻ ഗിൽ മൂന്നാം സ്ഥാനത്ത് ആയിരിക്കും ഇറങ്ങുക. വിരാടിന്റെ 20- 20 സ്‌ട്രൈക്ക് റേറ്റ് 137.96 ആണ്. സ്പിന്നർമാരെ അദ്ദേഹം മധ്യ ഓവറുകളിൽ നേരിടുമ്പോൾ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്നില്ല എന്ന പരാതിയുമുണ്ട്. അതിനാൽ തന്നെ കോഹ്‌ലി മികച്ച പ്രകടനം നടത്തുമെന്നാണ് പറയപ്പെടുന്നത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment