ശ്രുതി ഇനി റവന്യൂ വകുപ്പിൽ ജോലി ചെയ്യും

At Malayalam
1 Min Read

വയനാട് ദുരന്തത്തിൻ്റെ തിളങ്ങുന്ന കണ്ണീർതുള്ളി ശ്രുതിക്ക് സർക്കാർ നൽകിയ വാക്കു പാലിച്ചു. ക്ലാർക്ക് തസ്തികയിൽ റവന്യൂ വകുപ്പിൽ ജോലി നൽകി കൊണ്ടുള്ള ഉത്തരവായി. വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനേയും നഷ്ടമായിരുന്നു. ഏത് ഓഫിസിലാണ് നിയമനം നൽകേണ്ടത് എന്നു തീരുമാനിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് സർക്കാർ നിർദേശവും നൽകി.

വയനാട് ദുരന്തത്തിൽ ശ്രുതിയ്ക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടമായിരുന്നു. ഒമ്പത് പേർ ശ്രുതിയുടെ കുടുംബത്തിൽ നിന്നും ദുരന്തഭൂവിൽ ജീവൻ ത്യജിച്ചു. പിന്നാലെ വിധി വലിയ ഒരു ക്രൂരത കൂടി ഒളിപ്പിച്ചു വച്ചിരുന്നു. പ്രതിശ്രുത വരൻ ജെൻസണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായതോടെ ശ്രുതിയുടെ ജീവിതത്തിലെ ആശകൾ പൂർണമായും അസ്തമിക്കുകയായിരുന്നു. ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ പുതുതായി പണികഴിപ്പിച്ച വീടും നഷ്ടമായ ശ്…

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment