റോഡ് സുരക്ഷയ്ക്കിതാ മൈ ഭാരത് വോളണ്ടിയർമാർ

At Malayalam
1 Min Read

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മൈ ഭാരത് വോളണ്ടിയർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണത്തിൽ പരിശീലനം നൽകി. സംസ്ഥാന കായിക-യുവജനകാര്യ വകുപ്പു സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും വിദ്യാർത്ഥികൾ സ്വയം മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ് എന്നിവരുടെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്രയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, യുവജനക്ഷേമ ബോർഡ് വോളണ്ടിയർമാർ എന്നിവരാണ് മൈ ഭാരത് വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരിശീലനം നേടിയ വോളണ്ടിയർമാരെ ജനുവരി 17 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി നിയോഗിക്കും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ർ വിജേഷ് വി റോഡ്‌സുരക്ഷയും ട്രാഫിക് നിയമങ്ങൾ സംബന്ധിച്ചും ക്ലാസെടുത്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment