വിലങ്ങാട് ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ വിതരണം ചെയ്തു

At Malayalam
1 Min Read

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച
സഹായധനം വിതരണം ചെയ്തു തുടങ്ങി.

ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്നുള്ള 5,000 രൂപ വീതം വിതരണം ചെയ്തു.
ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും
ഉടൻ വിതരണം ചെയ്യും.

ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിൽ പരമാവധി രണ്ട് പേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ
37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ)
ദിവസം 600 രൂപ വെച്ച് 6,66,000 രൂപയും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു. ഇത് മൊത്തം 6,93,000 രൂപ വരും.
ആകെ 29,43,000 രൂപയാണ് ഇത്തരത്തിൽ വിലങ്ങാട് വിതരണം ചെയ്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment