പട്ടിയിറച്ചി നിരോധിച്ചു, ചൈനയല്ല

At Malayalam
1 Min Read

നായകളെ കശാപ്പുചെയ്യുന്നതും മാംസത്തിനായി വിൽക്കുന്നതും നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് അംഗീകാരം നൽകി ദക്ഷിണ കൊറിയൻ പാർലമെന്റ്. നിയമം 2027ഓടെ പ്രബല്യത്തിൽ വരും. നിയമ പ്രകാരം നായകളെ കശാപ്പ് ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കും. നായകളെ മാംസത്തിനായി വളർത്തുകയോ മാംസത്തിനായി വിൽക്കുകയോ ചെയ്താൽ പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നായ മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർഷകർക്കും റസ്​റ്റോറന്റ് ഉടമകൾക്കും തൊഴിലിനും വരുമാനത്തിനുമുള്ള ബദൽ സ്രോതസുകൾ കണ്ടെത്താൻ മൂന്ന് വർഷത്തെ സമയമുണ്ട്. ഇവരെ പിന്തുണയ്ക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ല.

രാജ്യത്ത് നായ മാംസം വിൽക്കുന്ന ഏകദേശം 1,600 റെസ്​റ്റോറന്റുകളും 1,150 നായ ഫാമുകളും ഉണ്ടെന്നാണ് കണക്ക്. ഇവയെല്ലാം ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കണം.ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ നായയുടെ മാസം ആഹാരത്തിന് ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനങ്ങൾ നിലനിൽക്കുന്നു.

ഓമന മൃഗങ്ങളായ നായകളെ വളർത്തുന്നതിന് പകരം കൊല്ലുന്നതിനെതിരെ ദക്ഷിണ കൊറിയയിലെ യുവതലമുറയും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment