പുതുവർഷ സർപ്രൈസായി ഭ്രമയുഗം പോസ്റ്റർ

At Malayalam
1 Min Read

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടി നായകനായി എത്തുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇപ്പോള്‍ ആരാധകരില്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 


ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന നിലയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.  ഇതിനകം പോസ്റ്റര്‍ വൈറലായി കഴിഞ്ഞു.  തീര്‍ത്തും വ്യത്യസ്തമായ വേഷമായിരിക്കും ‘ഭ്രമയുഗം’ത്തില്‍ മമ്മൂട്ടിക്കെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കും വിധമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സൂചന നല്‍കുന്നത്. 


വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭ്രമയുഗം ഷൂട്ടിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രൊഡക്ഷന്‍ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചിരുന്നു. ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. 
നിലവില്‍ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment