കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോര്ഡിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു. തൊഴിൽപരമായ ആവശ്യങ്ങൾക്കായി അംഗത്വം രാജിവക്കുന്നുവെന്നാണ് വിശദീകരണം. കെഎസ്എഫ്ഡിസി എംഡിക്ക് ഇമെയിലായാണ് രാജികത്ത് അയച്ചത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങള് കാണാന് തീയറ്ററിൽ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങള്ക്കൊടുവിലാണ് ഡോ. ബിജുവിന്റെ രാജി.
