തൃശ്ശൂരില്‍ സ്കൂളിൽ വെടിവെപ്പ്, പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

At Malayalam
0 Min Read

സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Share This Article
Leave a comment