തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ.റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലിയോയുടെ തെലുങ്ക് റിലീസ് തടഞ്ഞിരിക്കുകയാണ് ഹൈദരാബാദ് കോടതി.ഈ മാസം 20 വരെയാണ് റിലീസ് തടഞ്ഞത്. 19നാണ് ലിയോയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് സ്റ്റേ.
‘ലിയോ’ എന്ന പേര് തെലുങ്കിൽ ഉപയോഗിക്കുന്നതിനെതിരെ സിത്താര എന്റർടൈൻമെന്റ്സിന്റെ നിർമ്മാതാവ് നാഗ വംശി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലെ സിറ്റി സിവിൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒക്ടോബർ 20 വരെ തെലുങ്ക് റിലീസ് തടയാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക്,മലയാളം,കന്നഡ,ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.