ഓർമയിലെ ഇന്ന്:ഒക്ടോബർ – 16

At Malayalam
1 Min Read
Vallathol Narayana Menon

മഹാകവി വള്ളത്തോൾ

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മഹാകവിയുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്ക ശാസ്ത്രം പഠിച്ചു.

1905-ല്‍ തുടങ്ങിയ വാത്മീകി രാമായണ വിവര്‍ത്തനം 1907-ല്‍ പൂര്‍ത്തിയാക്കി.1908-ല്‍ ഒരു രോഗബാധയെതുടര്‍ന്നു ബധിരനായി.1915-ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ(1927),കല്‍ക്കത്ത(1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു.1922-ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി.

അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥന്‍, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൊച്ചുസീത, ദണ്ഡകാരണ്യം, ദിവാസ്വപ്‌നം, പത്മദളം, ബധിരവിലാപം, ബന്ധനസ്ഥനായ അനിരുദ്ധന്‍,ബാപ്പുജി, മഗ്ദലനമറിയം അഥവാ പശ്ചാത്താപം, വിഷുക്കണി,ശിഷ്യനും മകനും തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാത്മീകിരാമായണത്തിനു പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം,മാതംഗലീല, പദ്മപുരാണം,മാര്‍ക്കണ്ഡേയപുരാണം,വാമനപുരാണം,മത്സ്യപുരാണം,ഊരുഭംഗം,മധ്യമവ്യായോഗം,അഭിഷേക നാടകം,സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു.1958 മാര്‍ച്ച് 13-ന് അദ്ദേഹം അന്തരിച്ചു

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment