ഗതാഗത ക്രമീകരണമുണ്ട്, ശ്രദ്ധിക്കണം

At Malayalam
1 Min Read

തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ മുതൽ തെെക്കാട് ആശുപത്രി വരെയുള്ള റോഡിൽ ടാറിംഗുമായി ബന്ധപ്പെട്ട് ഇന്ന് (മാർച്ച് – 28) രാവിലെ 6 മണി മുതൽ നാളെ രാവിലെ 6 മണി വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

*ഇതിൻ്റെ ഭാഗമായി ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ മുതൽ തെെക്കാട് ആശുപത്രി വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. ടാറിംഗ് നടക്കുന്ന ട്രാക്കിന് എതിർവശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും.

*വിമൻസ് കോളജ് ജംഗ്ഷൻ ഭാഗത്തു നിന്നും മേട്ടുക്കട വഴി പോകുന്ന വലിയ വാഹനങ്ങൾ വിമൻസ് കോളജ് ജംഗ്ഷൻ – കലാഭവൻ മണി റോഡ് – പനവിള വഴി പോകണം.

*തമ്പാനൂർ ഫ്ലെെ ഓവർ ഭാഗത്തു നിന്നും മേട്ടുക്കട വഴി പോകുന്ന വലിയ വാഹനങ്ങൾ മേട്ടുക്കട – സംഗീതകോളജ് – മോഡൽ സ്കൂൾ ജംഗ്ഷൻ വഴി പോകണം.

- Advertisement -

*മേട്ടുക്കട ഭാഗത്ത് ടാറിംഗ് നടക്കുന്ന സമയത്ത് കണ്ണേറ്റുമുക്ക് ഭാഗത്തു നിന്നും മേട്ടുക്കട വഴി പോകുന്ന വാഹനങ്ങൾ കണ്ണേറ്റുമുക്ക് – വലിയശാല – ചൂരക്കാട്ടുപാളയം വഴി പോകണം.

തിരുവനന്തപുരം സിറ്റി പോലീസാണ് ഗതാഗത ക്രമീകരണം വരുത്തിയിരിക്കുന്നത്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾക്ക് 0471- 2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment