96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ‘ടു കിൽ എ ടൈഗർ’ ഇടം നേടി. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിനിഷ പഹുജയാണ് സംവിധാനം ചെയ്തിരിക്കുന്നത്. . 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മറാണ് പട്ടികയിൽ മുന്നിൽ. 11 നോമിനേഷനുകളുമായി പുവർ തിങ്സും 6 നോമിനേഷനുകളുമായി ബാർബിയും പിന്നിലുണ്ട്. ഓപ്പൺഹെയ്മർ, പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, ദ സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് പ്രധാന വിഭാഗങ്ങളിലെ നോമിനേഷനുകളിൽ.
93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഓസ്കറിനായി മത്സരിക്കുന്നത്. ഇതിൽ നിന്നും വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സിനിമകളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ് നോമിനേഷൻസ് പ്രഖ്യാപിച്ചത്. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സിലെ ഓവേഷന്‍ ഹോളിവുഡിലുള്ള ഡോള്‍ബി തിയേറ്ററില്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കും
