രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിവിധ മോഡൽ കാറുകളുടെ വില 0.45 ശതമാനം വർദ്ധിപ്പിച്ചു. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്താണ് ഉത്പാദന ചെലവിലുണ്ടായ വർദ്ധനയുടെ ഭാരം ഉപഭോക്താൾക്ക് കൈമാറുന്നതെന്ന് കമ്പനി വക്താവ് പറയുന്നു. വില വർദ്ധന ഇന്നലെ നിലവിൽ വന്നു. കഴിഞ്ഞ ദിവസം വോൾവോ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാർസ്, ഓഡി എന്നിവയും വിവിധ മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു.