ഡോക്ടർ കുറിപ്പടിയില്ലാതെ ഇനി ഒന്നും നടക്കില്ല

At Malayalam
1 Min Read

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുമെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ സ്റ്റോറുകൾ വഴി ഇനി ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകില്ല. കുറിപ്പടി ഇല്ലാതെ നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തരത്തിൽ മരുന്ന് നൽകിയാൽ, ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരം നൽകാം .

ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അതിനെതിരെയുണ്ടാകുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്. 2050 ഓടെ ഒരു കോടി ജനങ്ങളെ കൊല്ലുന്ന മഹാമാരിയായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണിത്.

ഇത് മുന്നിൽ കണ്ടുള്ള മുൻകരുതലാണ് പുതിയ തീരുമാനമെന്നും മന്ത്രി.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment